കൊവിഡ് 19: മരണത്തില്‍ മരവിച്ച് ലോകം -ഇറ്റലി-13,155, സ്‌പെയിന്‍-10003, അമേരിക്ക-5113

കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച അമേരിക്കയിലും ബ്രിട്ടനിലും ഒരു ദിവസത്തെ റെക്കോര്‍ഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു.

Update: 2020-04-02 12:42 GMT

മഡ്രിഡ്: ഇറ്റലിക്ക് പിന്നാലെ കൊവിഡ് 19 മരണം 10,000 കടന്ന് സ്‌പെയിന്‍. സ്‌പെയിനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 950 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 10003 ആയി. പുതുതായി 6120 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 110,238 ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച അമേരിക്കയിലും ബ്രിട്ടനിലും ഒരു ദിവസത്തെ റെക്കോര്‍ഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം അമേരിക്കയില്‍ 884 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ മരണ സംഖ്യ 5000 കടന്നു. 213,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ബ്രിട്ടനില്‍ 563 പേരാണ് ഒറ്റ ദിവസം മരിച്ചത്. 'ദുഖകരമായ ദിവസം' എന്നാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജേണ്‍സന്‍ ഇതിനെ വിശേഷിപ്പിച്ചത്.

ഇറ്റലിയിലെ മരണ സംഖ്യ 13,155 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 4032 ആയി. ഇറാനിലും മരണ സംഖ്യ ഉയരുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം 3160 പേരാണ് ഇറാനില്‍ മരിച്ചത്. ബ്രിട്ടനില്‍ 2352 പേരും മരിച്ചു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നിവിടങ്ങളിലും മരണസംഖ്യ 1000 കടന്നു.

ലോകത്താകമാനം കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 48,313 ആയി. മൊത്തം രോഗബാധിതരുടെ എണ്ണം 938,000 ആയി. 194,400 പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.  

Tags:    

Similar News