കൊവിഡ് ഗവേഷണത്തിലും ഇസ്രായേലിനു ഇന്ത്യയുടെ വഴിവിട്ട സഹായം

5000 രോഗികളുടെ സ്രവവും ഉമിനീരും കൈമാറുന്നു

Update: 2020-08-14 09:51 GMT
ന്യൂഡല്‍ഹി: പ്രതിരോധ-വാണിജ്യ മേഖലകളിലെ ബന്ധത്തിനു പുറമെ കൊവിഡ് ഗവേഷണത്തിലും ഇസ്രായേലിനു ഇന്ത്യയുടെ വഴിവിട്ട സഹായം. കൊവിഡ് ഗവേഷണത്തിനു രാജ്യത്തെ കൊറോണ രോഗികളുടെ സ്രവവും ഉമിനീരും ഇസ്രായേലിനു കൈമാറുന്ന പദ്ധതിക്കാണ് കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി അനുമതി നല്‍കിയത്. ഡല്‍ഹിയിലെ ആശുപത്രികളിലെ 5000 രോഗികളുടെ സ്രവവും ഉമിനീരും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങളാണു ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കു കൈമാറിയത്. ഇന്ത്യയിലെ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനമായ ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍)യും ഇസ്രായേലിലെ പ്രതിരോധ ഗവേഷണ വികസന ഡയറക്ടറേറ്റും(ഡിആര്‍ഡിഡി) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇസ്രായേലിനു വേണ്ടി എല്ലാ തടസ്സങ്ങളും കേന്ദ്രസര്‍ക്കാര്‍ അതിവേഗം നീക്കിനല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ലെ ഡോ. ബല്‍റാം ഭാര്‍ഗവ അധ്യക്ഷനായ ആരോഗ്യ മന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റി(എച്ച്എംഎസ് സി) ത്വരിതഗതിയിലാണ് അംഗീകാരം നല്‍കിയത്.

    രാജ്യത്തെ ബയോമെഡിക്കല്‍ ഗവേഷണത്തിനും വിദേശ സഹായത്തോടെയുള്ള ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച സ്ഥാപനമെന്ന് വിശേഷിപ്പിക്കുന്ന ഐസിഎംആറിനെ ഒഴിവാക്കി ഡിആര്‍ഡിഒയ്ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡിആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം രോഗികളുടെ സാംപിളുകള്‍ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജ് ആശുപത്രി, രാം മനോഹര്‍ ലോഹ്യ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് നല്‍കുകയും ചെയ്തിട്ടുണ്ട്. ഓഡിയോ ടെസ്റ്റ്, ബ്രീത്ത് ടെസ്റ്റ്, തെര്‍മല്‍ ടെസ്റ്റിങ്, പൊളാമിനൊ ടെസ്റ്റ് എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്താനാണു പദ്ധതി.

    ഇതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സംഘം ഇക്കഴിഞ്ഞ ജൂലൈ 27നു ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. സര്‍ ഗംഗാറാം ആശുപത്രി, ലോക് നായക് ജയപ്രകാശ് ഹോസ്പിറ്റല്‍(എല്‍എന്‍ജെപി) എന്നിവയാണ് ഇസ്രായേല്‍ സംഘം പരീക്ഷണം നടത്തുന്ന മറ്റ് രണ്ട് ആശുപത്രികള്‍. സാധാരണയായി വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴു ദിവസം ക്വാറന്റൈന്‍ വേണമെന്നാണു കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. എന്നാല്‍, ഡല്‍ഹി സന്ദര്‍ശിച്ച 35 അംഗ ഇസ്രായേല്‍ ടീമിന് ഏഴ് ദിവസത്തെ ക്വാറന്റൈനും സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. സാംപിളുകളില്‍ പരീക്ഷണം നടത്തി കൊവിഡ് മരുന്ന് ഉള്‍പ്പെടെ വികസിപ്പിക്കാനായാല്‍ അവ ഇന്ത്യയില്‍ വന്‍തോതില്‍ നിര്‍മിച്ച് സംയുക്തമായി വിപണനം ചെയ്യാനാണ് പദ്ധതി. 30 സെക്കന്‍ഡിനുള്ളില്‍ കൊറോണ വൈറസ് കണ്ടെത്താനുള്ള നാല് വ്യത്യസ്ത സാങ്കേതികവിദ്യകളുടെ പരീക്ഷണം ആരംഭിച്ചതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മൂന്നുതവണ ടെലിഫോണിലൂടെ സംഭാഷണം നടത്തിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കു.

Coronavirus: India fast-tracks approvals for Israeli research


Tags:    

Similar News