ലോക്ക് ഡൗണ്‍: ആസ്‌ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍
മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പടെ 3000 പേരാണ് കഴിയുന്നത്.
മെല്‍ബണ്‍: രണ്ടാംഘട്ട കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെല്‍ബണില്‍ ആറ് ആഴ്ച്ചയാണ് വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതേസമയം, മെല്‍ബണ്‍ സിറ്റിയിലെ 3000 പേരെ കനത്ത പോലിസ് നിയന്ത്രണത്തിലാക്കി.
ഒമ്പത് നിലയിലുള്ള ഹൗസിങ് ഫ് ളാറ്റില്‍ കഴിയുന്ന 3000 പേരെയാണ് പോലിസ് നിയന്ത്രണത്തില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് പോലിസുകാരെയാണ് ഫ് ളാറ്റിന് ചുറ്റും വിന്യസിച്ചത്. 14 ദിവസം ലോക്ക് ഡൗണ്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഫ് ളാറ്റില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗം പേരും ദരിദ്ര പശ്ചാതലത്തിലുള്ളവരും ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ വന്നവരുമാണ്. ചൈന, വിയറ്റ്‌നാം, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികളുമാണ് ഹൗസിങ് ഫ് ളാറ്റില്‍ താമസിക്കുന്നത്.
ഫ് ളാറ്റുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും മരുന്നും അവശ്യ സാധനങ്ങളും എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, സര്‍ക്കാര്‍ നടപടിക്കെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളെ മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും സ്ത്രീകളും വയോധികരും ഉള്‍പ്പടെ 3000 പേരാണ് കഴിയുന്നത്.