ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 33,000 കടന്നു; 1074 മരണം - മഹാരാഷ്ട്രയില്‍ പതിനായിരത്തോളം രോഗികള്‍
മഹാരാഷ്ട്രയില്‍ 432 പേരും ഗുജറാത്തില്‍ 197 പേരും മധ്യപ്രദേശില്‍ 129 പേരും മരിച്ചു.
ന്യൂഡല്‍ഹി: മെയ് നാലിന് 40 ദിവസത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് രോഗികളുടെ എണ്ണം 33,050 ആയി ഉയര്‍ന്നു. മരണസംഖ്യ ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1718 പേര്‍ക്ക് രോഗം കണ്ടെത്തി. 66 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യപ്രദേശിലുമാണ് കൂടുതല്‍ പേരും മരിച്ചത്.
മഹാരാഷ്ട്രയില്‍ 432 പേരും ഗുജറാത്തില്‍ 197 പേരും മധ്യപ്രദേശില്‍ 129 പേരും മരിച്ചു. ഏറ്റവുമധികം പേര്‍ക്ക് രോഗമുള്ള മഹാരാഷ്ട്രയില്‍ 9,915 രോഗികളാണ് ഉള്ളത്. ഗുജറാത്തില്‍ 4082 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ 3439 പേര്‍ക്കും. ആന്ധ്രാ പ്രദേശില്‍ 1332, കശ്മീരില്‍ 581, കര്‍ണാടകത്തില്‍ 535, കേരളത്തില്‍ 495, മധ്യപ്രദേശില്‍ 2561, രാജസ്ഥാനില്‍ 2438, തമിഴ്‌നാട്ടില്‍ 2162, തെലങ്കാനയില്‍ 1012, ഉത്തര്‍പ്രദേശില്‍ 2134, ബംഗാളില്‍ 758 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.