എതിര്‍പ്പവസാനിപ്പിച്ച് കേരള ഘടകം; ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് പൊളിറ്റ് ബ്യൂറോ അനുമതി

കേരള ഘടകം എതിര്‍പ്പവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം വിശദമായ ചര്‍ച്ചയ്ക്ക് വരും.

Update: 2020-10-27 10:42 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് സിപിഎം പൊളിറ്റ് ബ്യൂറോ അനുമതി നല്‍കി. കേരള ഘടകം എതിര്‍പ്പവസാനിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം വിശദമായ ചര്‍ച്ചയ്ക്ക് വരും. 30, 31 തിയ്യതികളിലായാണ് യോഗം ചേരുന്നത്.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു എതിരാളികളെങ്കില്‍ ബിജെപി ഇപ്പോള്‍ ബംഗാളില്‍ ശക്തമായി വളര്‍ന്നു. ഇത്കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം ഒരുങ്ങുന്നത്. സംസ്ഥാനത്തു സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിനു തയാറാണെന്ന് ബംഗാളില്‍ വീണ്ടും പിസിസി അധ്യക്ഷനായി ചുമതലയേറ്റ അധീര്‍ രഞ്ജന്‍ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു.

2016ലെ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാട് കേരള ഘടകം ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് അന്ന് നടക്കാതെ പോയത്.

Tags:    

Similar News