നിതീഷിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം; നിര്‍ണായക നീക്കവുമായി ഇന്‍ഡ്യ സഖ്യം

Update: 2024-06-04 14:33 GMT

ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകള്‍ അപ്രസക്തമാക്കി മികച്ച മുന്നേറ്റം നടത്തിയതിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞ് ഇന്‍ഡ്യ സഖ്യം. ദേശീയ തലസ്ഥാനത്ത് വന്‍ രാഷ്ട്രീയനീക്കങ്ങള്‍ നടക്കുന്നതായാണ് സൂചന. ഉപപ്രധാനമന്ത്രി പദം വരെ വാദ്ഗാനം ചെയ്ത് എന്‍ഡിഎ സഖ്യകക്ഷികളെ കൂടി ഭരണത്തിലേറാനുള്ള സാധ്യതകളാണ് തേടുന്നത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെയും ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയുമാണ് ഇന്‍ഡ്യാ സഖ്യം പ്രധാനമായും നോട്ടമിട്ടിട്ടുള്ളത്. ഇതിനുവേണ്ടി സഖ്യത്തിന്റെ തലമുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് രംഗത്തിറങ്ങിയിട്ടുണ്ട്. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തതായാണ് റിപോര്‍ട്ടുകള്‍. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനമാണ് നായിഡുവിനെ ഒപ്പംകൂട്ടാന്‍ ഇന്‍ഡ്യാ സഖ്യം മുന്നോട്ടുവച്ചിരിക്കുന്ന ഓഫറെന്നും റിപോര്‍ട്ടുകളുണ്ട്. അതേസമയം, അപകടം മണത്ത് ചന്ദ്രബാബു നായിഡുവിനെയും നിതിഷ് കുമാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഫോണില്‍ ബന്ധപ്പെട്ടതായും വിവരമുണ്ട്. ഏറ്റവുമൊടുവില്‍ എന്‍ഡിഎയ്ക്ക് 290 സീറ്റുകളിലും ഇന്‍ഡ്യ സഖ്യത്തിന് 239 സീറ്റുകളിലുമാണ് മുന്‍തൂക്കമുള്ളത്.

Tags:    

Similar News