രാഹുല്‍ഗാന്ധിയുടെ അയോഗ്യത തുടരും; അപകീര്‍ത്തി കേസില്‍ സ്‌റ്റേ ഇല്ല
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേര് എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധിക്കെതിരേ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചിരുന്നത്.
ഗാന്ധിനഗര്‍: മോദിവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി തുടരും. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ സൂറത്ത് കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. കോടതി തള്ളിയതോടെ ഇനു രാഹുല്‍ ഗാന്ധിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. സെഷന്‍സ് കോടതി ഉത്തരവോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും വീണ്ടും ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേര് എന്ന പരാമര്‍ശം നടത്തിയതിനാണ് രാഹുല്‍ ഗാന്ധിക്കെതിരേ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവ് വിധിച്ചിരുന്നത്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ കേസില്‍ സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തടവ് ശിക്ഷി വിധിച്ചതിനു പിന്നാലെയാണ് വയനാട് എംപിയായി രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് അയോഗ്യനാക്കിയത്.