മയക്കുമരുന്ന് കേസ്: ബംഗാളില്‍ ബിജെപി നേതാവ് അറസ്റ്റില്‍
രാകേഷ് സിങിനെ മാര്‍ച്ച് ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍വിട്ടു
കൊല്‍ക്കത്ത: ബിജെപി യുവ വനിതാ നേതാവ് പമേല ഗോസ്വാമി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ബസ്തി (ചേരി) സെല്ലിന്റെ കണ്‍വീനറുമായ രാകേഷ് സിങിനെ കൊല്‍ക്കത്ത പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ രാകേഷ് സിങിനെ മാര്‍ച്ച് ഒന്നുവരെ പോലിസ് കസ്റ്റഡിയില്‍വിട്ടു നല്‍കുകയും ചെയ്തു. ഇയാളുടെ രണ്ട് ആണ്‍മക്കളായ ശിവം സിങ്(24), സുവം സിങ്(22) എന്നിവരെയും കൊല്‍ക്കത്ത പോലിസ് പിടികൂടിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും 23 കാരിയുമായ പമേല ഗോസ്വാമിയെ 76 ഗ്രാം ഹെറോയിന്‍ കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്തിരുന്നത്. കേസന്വേഷണത്തിനിടെ പമേല ഗോസ്വാമി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിങിനെ പോലിസ് വിളിപ്പിച്ചിരുന്നെങ്കിലും ഡല്‍ഹിയിലായതിനാല്‍ എത്താനാവില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നു. സമന്‍സിനെതിരായ അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു.
പമേല സിങ് അറസ്റ്റിലായ പിറ്റേന്ന് രാകേഷ് സിങ് തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പമേല ഗോസ്വാമി ആരോപിച്ചിരുന്നു. മുതിര്‍ന്ന ബിജെപി നേതാവുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാവ് രാകേഷ് സിങാണ് എന്നെ കുടുക്കിയതെന്നും സിഐഡി ഇത് അന്വേഷിക്കണമെന്നും എല്ലാ തെളിവുകളും എന്റെ കൈയിലുണ്ടെന്നുമായിരുന്നു അലിപൂരിലെ എന്‍ഡിപിഎസ് കോടതിയിലേക്ക് കൊണ്ടുപോവുന്നതിനിടെ പമേല പറഞ്ഞത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കൊല്‍ക്കത്ത പോലിസിന്റെ ഡിറ്റക്ടീവ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മയക്കുമരുന്ന്, ആന്റി റൗഡി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ രാകേഷ് സിങിന്റെ വീട്ടില്‍ മൂന്നു മണിക്കൂറോളം പരിശോധന നടത്തി. എന്നാല്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ലെന്നും മക്കള്‍ പരിശോധക സംഘത്തെ തടഞ്ഞെന്നും പോലിസ് പറഞ്ഞു. രണ്ട് മണിക്കൂറിനു ശേഷമാണ് പോലിസിന് വീട്ടില്‍ പ്രവേശിക്കാനായതെന്ന് റൗഡി വിരുദ്ധ വിഭാഗം അസി. പോലിസ് കമ്മീഷണര്‍ സുജിത് ചക്രബര്‍ത്തി പറഞ്ഞു. എന്നാല്‍, 14 പേര്‍ എന്റെ വീട്ടില്‍ കയറിയെന്നും അവര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ചോദ്യം ചെയ്യലിനായി വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നോട്ടീസ് അയയ്ക്കണമെന്നു പറഞ്ഞതായും സുവം പറഞ്ഞു.
2019 മാര്‍ച്ചില്‍ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് രാകേഷ് സിങ് കോണ്‍ഗ്രസിലായിരുന്നു. കൊല്‍ക്കത്ത പോര്‍ട്ട് സീറ്റില്‍ നിന്ന് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിനോട് തോറ്റു. ഇയാള്‍ക്കെതിരേ രണ്ട് ഡസനിലധികം ക്രിമിനല്‍ കേസുകളുണ്ട്. 2019 മെയ് മാസത്തില്‍ അമിത് ഷായുടെ റോഡ്‌ഷോയില്‍ നാശനഷ്ടമുണ്ടാക്കിയ കേസിലെ പ്രതിയുമാണ്. പമേല അറസ്റ്റിലാവുന്നതിന് ഒരു ദിവസം മുമ്പ് ടിഎംസി വക്താവ് കുനാല്‍ ഘോഷുമായി സംഭാഷണം നടത്തിയതായും റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പമേലയും കുറച്ചുപേരും എന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യാഴാഴ്ച എനിക്ക് സന്ദേശമയച്ചിരുന്നു. ഞാന്‍ യാത്ര ചെയ്യുകയാണെന്ന് ഞാന്‍ അവളോട് പറഞ്ഞു. ആവശ്യമെങ്കില്‍ എന്നെ വിളിക്കാം. മിനിറ്റുകള്‍ക്ക് ശേഷം, എനിക്ക് ഒരു കോള്‍ ലഭിച്ചു. അവള്‍ അസ്വസ്ഥയായിരുന്നു. എന്നെ കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും കുനാല്‍ ഘോഷ് പറഞ്ഞു. ഇത് ടിഎംസി ഗൂഢാലോചനയാണോയെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'അവള്‍ ആരാണെന്ന് എനിക്കറിയില്ല, ഞങ്ങള്‍ ആദ്യമായി സംസാരിച്ചത് അതാണ്. അവളുടെ അറസ്റ്റ് ബിജെപിയിലെ ഗ്രൂപ്പിസമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷx മുമ്പ് പമേല ഗോസ്വാമിയുടെ പിതാവ് കൗശിക് ഗോസ്വാമി കൊല്‍ക്കത്ത പോലfസ് കമ്മീഷണര്‍ക്കും ജോയിന്റ് പോലfസ് കമ്മീഷണര്‍ക്കും ജാദവ്പൂര്‍ പോലfസ് സ്‌റ്റേഷനും കത്തെഴുതിയിരുന്നു. ഫെബ്രുവരി 19 നാണ് പോലിസ് ഇരുവരെയും നിരീക്ഷിച്ച് അറസ്റ്റ് ചെയ്തത്. മോഡലായിരുന്ന പമേല ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2019 ജൂലൈ 21 ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് പമേല ബിജെപിയില്‍ ചേര്‍ന്നത്.
Pamela Goswami drugs case: Bengal BJP leader Rakesh Singh arrested