രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; മോദിക്കെതിരേ രാഹുലും പ്രിയങ്കയും
മോദി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണെന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞു
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശത്തിനെതിരേ മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണപ്പെട്ടതെന്നായിരുന്നു ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയുടെ പരാമര്‍ശം. ഇതിനെതിരേ രൂക്ഷമായ ഭാഷയിലാണ് രാഹുലും പ്രിയങ്കയും മറുപടിയുമായെത്തിയത്. സ്വന്തം അഴിമതിക്കറ തന്റെ പിതാവിന്റെ പേരില്‍ ചാര്‍ത്തി മോദിക്ക് സത്യത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. മോദി ജീ, യുദ്ധം അവസാനിച്ചിരിക്കുന്നു. താങ്കളുടെ കര്‍മ്മഫലം താങ്കളെ കാത്തിരിക്കുകയാണ്. താങ്കള്‍ക്ക് സ്നേഹവും ആലിംഗനവും നല്കുന്നു എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍, മോദി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണെന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞു. മോദി മാനസികരോഗിയെ പോലെ പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.