പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് അഭിനയിക്കുകയായിരുന്നു: രാഹുല്‍ ഗാന്ധി
ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: പുല്‍വാമ ആക്രമണത്തില്‍ നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടതില്‍ രാജ്യം ദുഃഖിച്ചപ്പോള്‍ മോദി കാമറക്ക് മുന്നിലായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യമെങ്ങും ദുഃഖം അലയടിച്ചപ്പോള്‍ മോദി മുഖത്ത് ചായം തേച്ച് നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കര്‍ഷകര്‍ നരകിക്കുമ്പോള്‍ നരേന്ദ്രമോദിയും അരുണ്‍ ജെയ്റ്റ്‌ലിയും അവരെ പരിഹസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സൈനികര്‍ മരിച്ചുകിടക്കുമ്പോഴുള്ള മോദിയുടെ അഭിനയം പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിമാനത്താവളങ്ങള്‍ മോദി അനില്‍ അംബാനിക്ക് സൗജന്യമായി കൊടുത്തു. മോദി ഭരണത്തിനിടെ കഴിഞ്ഞ 45 കൊല്ലക്കാലത്തിനിടയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തെ കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യ ചെയ്യുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.