വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ല: ഡല്‍ഹി ഹൈക്കോടതി

Update: 2020-12-17 06:02 GMT
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കാനാവില്ലെന്നും ദീര്‍ഘകാലം പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡന പരാതി ഉന്നയിക്കുന്നതില്‍ കഴമ്പില്ലെന്നും ഡല്‍ഹി ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തയാള്‍ക്കെതിരേ ഡല്‍ഹി സ്വദേശിനി സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വിഭു ബഖ്രുവിന്റെ നിര്‍ണായക നിരീക്ഷണം. ബലാല്‍സംഗക്കേസ് റദ്ദാക്കിയ കോടതി, മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ശാരീരികബന്ധം തുടരുകയും ചെയ്തശേഷം അഭിപ്രായ വ്യത്യാസം കാരണം പിരിയുന്നവര്‍ക്കെതിരേ ബലാല്‍സംഗക്കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുന്നുണ്ടെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

    ചില സാഹചര്യങ്ങളില്‍, വിവാഹ വാഗ്ദാനം ഒരു കക്ഷിയെ ലൈംഗിക ബന്ധത്തിനു സമ്മതിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ബന്ധപ്പെട്ട കക്ഷി വേണ്ടെന്ന് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു നിശ്ചിത നിമിഷത്തില്‍ സമ്മതിച്ചു പോയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റ് കക്ഷിയെ ചൂഷണം ചെയ്യാമെന്ന ഉദ്ദേശ്യത്തോടെ വിവാഹം കഴിക്കുമെന്ന തെറ്റായ വാഗ്ദാനം ചെയ്‌തെന്ന ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 375 പ്രകാരം ബലാല്‍സംഗ കുറ്റമായി കണക്കാക്കാനാവൂ. എന്നാല്‍ ഒരു നിശ്ചിത കാലയളവില്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും

    ഉറ്റബന്ധത്തിനു പോറലേല്‍ക്കുമ്പോള്‍ പരാതിപ്പെടുകയും ചെയ്യുന്നത് ബലാല്‍സംഗമായി കാണാനാവില്ലെന്നും ബലാല്‍സംഗക്കേസില്‍ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവച്ച് ജസ്റ്റിസ് ബഖ്രു ഉത്തരവിട്ടു. പ്രതി തന്നെ തന്നെ വഞ്ചിച്ചുവെന്നും വിവാഹത്തെക്കുറിച്ച് തെറ്റായ വാഗ്ദാനം നല്‍കി ആവര്‍ത്തിച്ചുള്ള ശാരീരിക ബന്ധം സ്ഥാപിച്ചതായും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും പരാതിക്കാരി ആരോപിച്ചു. 2008 മുതല്‍ പ്രതിയുമായി തനിക്ക് ശാരീരിക ബന്ധമുണ്ടെന്ന് പരാതിയില്‍ പോലും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

    മൂന്നോ നാലോ മാസത്തിന് ശേഷം വിവാഹം കഴിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും അവള്‍ അവനോടൊപ്പം ഒളിച്ചോടിയതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുക്കുമ്പോള്‍, പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതമുണ്ടായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതിയില്‍ തന്നെ വ്യക്തമാവുന്നതെന്നും കോടതി നിരീക്ഷിച്ചു.

Sex on marriage promise is not always rape: Delhi HC

Tags:    

Similar News