നടക്കാനിരിക്കുന്നത് പതിറ്റാണ്ടിലെ ഏറ്റവും വലിയ നയതന്ത്ര സമ്മേളനം; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരും ക്ഷണിക്കപ്പെടാത്തവരും
\ഈ വരുന്ന തിങ്കളാഴ്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാവും. വിദേശനപ്രതിനിധികളുടെ വലിയൊരു നിര ചടങ്ങില്‍ പങ്കെടുക്കും. പലരെയും ക്ഷണിച്ചിട്ടുണ്ട്, ചിലരെ ഒഴിവാക്കി. അതിനര്‍ത്ഥം പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ നയതന്ത്ര സമ്മേളനങ്ങളിലൊന്നിനാണ് തിങ്കളാഴ്ച ലണ്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത് എന്നാണ്. ചടങ്ങില്‍ നൂറുകണക്കിന് വിദേശ രാജകുടുംബങ്ങളും നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ചടങ്ങ് നടക്കുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ഏകദേശം 2,000 പേര്‍ക്കുള്ള സ്ഥലമേയുള്ളൂ. അതിനാല്‍ ഓരോ രാജ്യത്തുനിന്നും രാജ്യത്തലവന്മാരുള്‍പ്പെടെ ഒന്നോ രണ്ടോ പേര്‍ക്കേ ക്ഷണമുള്ളൂ. ആറ് പതിറ്റാണ്ടിനിടയില്‍ ബ്രിട്ടനിലെ ഏറ്റവും വലിയ സംസ്‌കാരച്ചടങ്ങാണ് നടക്കാന്‍ പോകുന്നത്.
രാഷ്ട്രീയ പരിഗണനകള്‍ കാരണം ഒരുപിടി രാജ്യങ്ങളെ ശവസംസ്‌കാരത്തിന് ക്ഷണിച്ചിട്ടില്ല. ഇത് വലിയൊരു വിവാദത്തിന് കാരണമായിട്ടുണ്ട്.
ചില പ്രധാന അതിഥികളും പട്ടികയില്‍ ഇടം നേടാത്ത ചിലരും ഇതാ:
യൂറോപ്പില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള രാജകുടുംബങ്ങളിലെ അംഗങ്ങള്‍ പങ്കെടുക്കും. ജപ്പാനിലെ ചക്രവര്‍ത്തി നരുഹിതോയും മസാക്കോ ചക്രവര്‍ത്തിയും പങ്കെടുക്കും. 2019ല്‍ സിംഹാസനം ഏറ്റെടുത്തതിനു ശേഷമുള്ള അവരുടെ ആദ്യ വിദേശസന്ദര്‍ശനമാണ് ഇത്. സാധാരണ ഇത്തരം ചടങ്ങുകളില്‍ ചക്രവര്‍ത്തി പങ്കെടുക്കാറില്ല, ഇതാദ്യമാണ്.
യൂറോപ്പിലെ പല രാജകുടുംബങ്ങളും പരസ്പരം കുടുംബബന്ധമുളളവരാണ്. അവരില്‍ പലരും എത്തിച്ചേരും. ഡച്ച് രാജാവ് വില്ലെംഅലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ, കിരീടാവകാശി ബിയാട്രിക്‌സ്, ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവ്, നോര്‍വേയിലെ ഹരാള്‍ഡ് അഞ്ചാമന്‍ രാജാവ്, മൊണാക്കോയിലെ ആല്‍ബര്‍ട്ട് II രാജകുമാരന്‍ എന്നിവര്‍ പങ്കെടുക്കും. ഡെന്‍മാര്‍ക്കിലെ രാജ്ഞി മാര്‍ഗരേത്തും സന്നിഹിതയാവും.
സ്‌പെയിനിലെ രാജാവായ ഫിലിപ്പെ ആറാമനും എത്തും. യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ സ്വയം പ്രവാസത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ പിതാവ്, മുന്‍ രാജാവ് ജുവാന്‍ കാര്‍ലോസ് ഒന്നാമനും എത്തും.
ആഗോള നേതാക്കള്‍
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും നയതന്ത്ര അതിഥികളുടെ പട്ടികയിലുണ്ട്. അവര്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
പലരോടും ബ്രിട്ടീഷ് സര്‍ക്കാര്‍ സജ്ജീകരിക്കുന്ന വിമാനങ്ങളിലെത്താനാണ് പറഞ്ഞിരിക്കുന്നതെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന് ഇളവുണ്ട്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പങ്കെടുക്കും. സ്വന്തം ഗതാഗതസംവിധാനം ഉപയോഗിക്കാന്‍ അനുവദിച്ച നേതാക്കളില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. ശക്തരായ നേതാക്കളായ തുര്‍ക്കിയിലെ റജബ് തയ്യിപ് എര്‍ദോഗന്‍, ബ്രസീലിലെ ജെയര്‍ ബോള്‍സോനാരോ എന്നിവരും പങ്കെടുക്കും. യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ മേധാവി ചാള്‍സ് മൈക്കല്‍ എന്നിവരും പങ്കെടുക്കും.
ശവസംസ്‌കാര ചടങ്ങിലെത്തുന്ന മറ്റ് രാഷ്ട്രത്തലവന്മാരില്‍ ഇറ്റലിയുടെ പ്രസിഡന്റുമാരായ സെര്‍ജിയോ മാറ്ററെല്ല, ജര്‍മ്മനിയിലെ ഫ്രാങ്ക്‌വാള്‍ട്ടര്‍ സ്‌റ്റെയ്ന്‍മെയര്‍, ഇസ്രായേലിലെ ഐസക് ഹെര്‍സോഗ്, കൊറിയയുടെ യൂന്‍ സുക്‌യോള്‍, അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവരും ഉള്‍പ്പെടുന്നു.
എലിസബത്ത് രണ്ടാമനെ തങ്ങളുടെ രാജാവായി കണക്കാക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരും പങ്കെടുക്കുന്നുണ്ട്.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ എന്നിവര്‍ വരാനുള്ള ഒരുക്കത്തിലാണ്.
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, ഫിജിയന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ വരുന്നുണ്ട്.
മോസ്‌കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു ചെറിയ കൂട്ടം രാജ്യങ്ങളില്‍ റഷ്യയും ബെലാറസും ഉള്‍പ്പെടുന്നു.
റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ താന്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
സൈനിക നിയന്ത്രണത്തിലുള്ള മ്യാന്‍മര്‍, ഉത്തരകൊറിയ എന്നിവയും ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലുണ്ട്.