വത്തിക്കാന്‍ അംബാസിഡര്‍ പുരാതനമായ വെണ്ടുരുത്തി പള്ളി സന്ദര്‍ശിച്ചു
മുന്നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബാരോക് ശൈലിയിലുള്ള മരത്തില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള അല്‍ത്താര അതിന്റെ തനിമയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും സ്പാനിഷ് കലാരീതിയില്‍ തീര്‍ത്തിട്ടുള്ള അള്‍ത്താരയിലെ രൂപങ്ങളെക്കുറിച്ചും വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ചുബിഷപ് ലേപോള്‍ഡോ ജിരേലി ചോദിച്ചറിഞ്ഞു
കൊച്ചി: ഇന്ത്യയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ചുബിഷപ് ലേപോള്‍ഡോ ജിരേലി വെണ്ടുരുത്തി പള്ളി സന്ദര്‍ശിച്ചു.മുന്നൂറിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ബാരോക് ശൈലിയിലുള്ള മരത്തില്‍ കൊത്തിയുണ്ടാക്കിയിട്ടുള്ള അല്‍ത്താര അതിന്റെ തനിമയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും സ്പാനിഷ് കലാരീതിയില്‍ തീര്‍ത്തിട്ടുള്ള അള്‍ത്താരയിലെ രൂപങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.
കേരളത്തിലെ ക്രിസ്തീയ ചരിത്രത്തിലെ പുണ്യമായ അവശേഷിപ്പാണ് വെണ്ടുരുത്തി പള്ളിയെന്നു അദ്ദേഹം അനുസ്മരിച്ചു. വരാപ്പുഴ അതിരൂപത അര്‍ച്ചുബീഷപ് ജോസഫ് കളത്തിപ്പറമ്പില്‍, വികാരിജനറല്‍ മോന്‍സിഞ്ഞോര്‍ മാത്യു കല്ലിങ്കല്‍, ഫാ. എബിജിന്‍ അറക്കല്‍ തുടങ്ങിയവര്‍ ലേപോള്‍ഡോ ജിരേലിയെ അനുഗമിച്ചു.
വെണ്ടുരുത്തി പളളിവികാരി ഫാ. അല്‍ഫോണ്‍സ് പനക്കല്‍ ഇടവകയുടെ ഉപഹാരം സമര്‍പ്പിക്കുകയും പള്ളിയുടെ ചരിത്രത്തെക്കുറിച്ചു ലഘു വിവരണം നല്‍കുകയും ചെയ്തു. ഇടവക കേന്ദ്ര സമിതി ലീഡര്‍ തോമസ് റോക്കി, പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സോബി എന്നിവര്‍ സന്ദര്‍ശന പരിപാടിക്ക് നേതൃത്വം നല്‍കി.