ഐ സി ഐ കൊച്ചി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു
ഡോ. അനില്‍ ജോസഫ് പുതിയ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു
കൊച്ചി: ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് കൊച്ചി ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോ. അനില്‍ ജോസഫ് പുതിയ ചെയര്‍മാനായി സ്ഥാനമേറ്റെടുത്തു. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് മുഖ്യാതിഥിയായിരുന്നു. ഐ സി ഐ ദേശീയ പ്രസിഡന്റ് പാര്‍ഥ ഗംഗോപാധ്യായ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
ഐ സി ഐ വിദ്യാര്‍ഥി ചാപ്റ്ററുകള്‍ പ്രാവര്‍ത്തികമാക്കുകയും സിവില്‍ എന്‍ജിനിയര്‍മാര്‍ കോളജില്‍ നിന്നും പുറത്തുവരുമ്പോഴേക്കും മേഖലയിലെ ഏറ്റവും പുതിയ അറിവിനെ കുറിച്ച് ബോധവാന്മാരാകണമെന്നും കലക്ടര്‍ പറഞ്ഞു.ഭാവിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സുസ്ഥിരവും ചെലവു കുറഞ്ഞതുമായ ബദല്‍ സാമഗ്രികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
രാംകോ സിമന്റ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ ബാലാജി കെ മൂര്‍ത്തി,ലുലു ഗ്രൂപ്പ് പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗ്ഗീസ്, വൈസ് ചെയര്‍മാന്‍ ഡോ എല്‍സണ്‍ ജോണ്‍, സെക്രട്ടറി ജനറല്‍ ആര്‍ രാധാകൃഷ്ണന്‍, രാംകോ സിമന്റ്‌സ് ജനറല്‍ മാനേജര്‍ അനില്‍ കുമാര്‍ പിള്ള, ചെയര്‍മാന്‍ ഡോ. അനില്‍ ജോസഫ്, മുന്‍ ചെയര്‍മാന്‍ എം എ ജോസഫ്, ദേശീയ പ്രസിഡന്റ് പാര്‍ഥ ഗംഗോപാധ്യായ, സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ് സുരേഷ് എസ്, ഹോണററി സെക്രട്ടറി ഡോ. ജോബ് തോമസ്, ട്രഷറര്‍ ഷൈജു നായര്‍ പ്രസംഗിച്ചു