കെ ജെ ചക്രപാണിയുടെ രാഗവിസ്‌ഫോടനം ഐ എം എ ഹൗസില്‍ മാര്‍ച്ച് 30ന്

ശാസ്ത്രീയ സംഗീതവും, മലയാള സിനിമയും എന്നതിലാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാന്തരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടാണ് കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ്

Update: 2019-03-28 07:02 GMT

കൊച്ചി : മധുരൈ ജി എസ് മണിയുടെ ശിഷ്യനും പ്രമുഖ ശാസ്ത്രീയ സംഗീത വിദ്വാനുമായ കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ് കൊച്ചി ഐ എം എ ഹൗസില്‍ മാര്‍ച്ച് 30ന് വൈകിട്ട് 7ന് അരങ്ങേറും. ശാസ്ത്രീയ സംഗീതവും, മലയാള സിനിമയും എന്നതിലാണ് സംഗീത വിരുന്ന് സംഘടിപ്പിച്ചിട്ടുള്ളത്. പ്രളയാന്തരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ സംഘടിപ്പിക്കുന്ന 8 മെഗാ മെഡിക്കല്‍ ക്യാംപുകളുടെ ഭാഗമായിട്ടാണ് കെ ജെ ചക്രപാണിയുടെ ലൈവ് പെര്‍ഫോര്‍മന്‍സ് സംഘടിപ്പിച്ചിട്ടുള്ളതെന്നും പ്രവേശന പാസുകള്‍ ഐ എം എ യില്‍ ലഭിക്കുമെന്നും ഐ എം എ പ്രസിഡന്റ് ഡോ.എം ഐ ജുനൈദ് റഹ്മാന്‍, സെക്രട്ടറി ഡോ. ഹനീഷ് മീരാസ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News