13 പേരെ കയറ്റാവുന്ന ബോട്ടില്‍ 40ലേറെ യാത്രക്കാര്‍; കൊച്ചിയില്‍ രണ്ട് ബോട്ടുകള്‍ കസ്റ്റഡിയില്‍

താനൂരില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചത്.

Update: 2023-05-14 14:35 GMT

കൊച്ചി: അനുവാദമുള്ളതിനേക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയ രണ്ട് ബോട്ടുകള്‍ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുബോട്ടിലെയും സ്രാങ്കുമാരെ അറസ്റ്റ് ചെയ്തു. സ്രാങ്കുമാരായ ഗണേഷ്, നിഖില്‍ ദയന്‍ എന്നിവരാണ് അറസ്റ്റിലായത്. സെന്റ് മേരി, സന്ധ്യ എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്.13 പേര്‍ക്ക് കയറാന്‍ അനുമതിയുള്ള ബോട്ടുകളാണിവ. എന്നാല്‍ നാല്‍പ്പതിലധികംപേരെ വീതമാണ് ബോട്ടുകളില്‍ കയറ്റിയിരുന്നത്. ഒരാഴ്ച മുന്‍പാണ് മലപ്പുറം താനൂരില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 പേര്‍ മരിച്ചത്.




Tags:    

Similar News