പറവൂര്‍: 10 വര്‍ഷത്തിലേറെയായി വൈദ്യുതിയും റേഷന്‍ കാര്‍ഡും നിഷേധിക്കപ്പെട്ട പട്ടികവര്‍ഗ കുടുംബത്തിന് അത് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ചന്തപ്പാടം ബ്രാഞ്ച് കമ്മിറ്റി സേവന സമര്‍പ്പണ സംഗമം സംഘടിപ്പിച്ചു. മാക്കനായി എസ് ടി കോളനി പരിസരത്ത് നടത്തിയ സംഗമം സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ അധികാരത്തിലെത്തിച്ചവര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട അടിസ്ഥാന അവകാശങ്ങള്‍ ലഭ്യമാക്കുന്നതില്‍ പോലും അവഗണന കാട്ടുന്നത് അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. എസ് ഡിപി ഐ ഉയര്‍ത്തുന്ന സാമൂഹിക ജനാധിപത്യമെന്ന ആശയവും വിദ്യാഭ്യാസവുമാണ് ഇത്തരം സേവനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വി എം ഫൈസല്‍ റേഷന്‍ കാര്‍ഡ് കൈമാറി. വൈദ്യുതി ലൈറ്റ് ഓണ്‍ കര്‍മം നിസാര്‍ അഹമ്മദും എന്‍ എം അജേഷും കൂടി നിര്‍വഹിച്ചു. എസ് ഡിപി ഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എന്‍ എ റഷീദ്, എന്‍ എം അജേഷ് സംസാരിച്ചു. മണ്ഡലം സെക്രട്ടറി സുധീര്‍ അത്താണി, ബ്രാഞ്ച് കണ്‍വീനര്‍ സി എസ് റിയാസ് സംസാരിച്ചു.