കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Update: 2024-03-25 05:25 GMT

കണ്ണൂര്‍: മട്ടന്നൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂരില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. സുനോബ്, റിജിന്‍, ലതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മട്ടന്നൂര്‍ അയ്യല്ലൂരില്‍ വച്ചാണ് ഇവര്‍ക്ക് വെട്ടേറ്റത്. ബസ് സ്റ്റോപ്പില്‍ ഇരിക്കവേയാണ് ഇവര്‍ക്ക് വെട്ടേറ്റത്. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.

പരിക്കേറ്റ മൂന്ന് പേരെയും കണ്ണൂരിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടിവി രാജേഷും നേതാക്കളും ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രദേശത്ത് രാഷ്ട്രീയപരമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ മട്ടന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





Similar News