74കാരിയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍

അഞ്ചാലുമൂടിലാണ് സംഭവം. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ്.

Update: 2019-05-30 06:31 GMT

കൊല്ലം: കൊല്ലത്ത് മറവിരോഗം ബാധിച്ച 74 കാരിയായ അമ്മയെ പീഡിപ്പിച്ച മകന്‍ അറസ്റ്റില്‍. അഞ്ചാലുമൂടിലാണ് സംഭവം. 45 കാരനായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണ്.

അഞ്ചാലുമൂട് പോലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്മയെ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News