ദേഹത്ത് വാഹനം കയറി മത്സ്യവിതരണ തൊഴിലാളി മരിച്ചു

Update: 2023-08-03 17:04 GMT

പരപ്പനങ്ങാടി:സദ്ദാം ബീച്ചിലെ ചാലിയൻ സിദ്ധീഖ് (52) അയ്യപ്പൻകാവിൽ വെച്ച് വാഹനം ദേഹത്ത് കയറി മരിച്ചു.കച്ചവടത്തിനുള്ള മത്സ്യമെടുക്കാൻ ഇരുചക്രവാഹനത്തിൽ ചാലിയത്തേക്ക് പോകവെയാണ് അപകടം.വാൻലോറിയെ മറികടന്ന് പോകവെ ഇരുചക്രവാഹനം സൈഡിലേക്ക് ഒതുക്കുന്നതിനിടയിൽ മറിയുകയായിരുന്നു. സദ്ദാം ബീച്ച് ഡിവിഷൻ മുസ്ലിം ലീഗ് ഉപാധ്യക്ഷനായിരുന്നു. ഭാര്യമാർ:ജമീല(പരേത ), ഹാജറ.മക്കൾ:അർഷാദ്, അർഷിദ്,അർഷിദബാനു, മുഹമ്മദ്ഷാമിൽ, മുഹമ്മദ്സാലിഹ്, സുഹൈൽ മാലിക്


Similar News