ബസ് ബൈക്കില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂരിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെ കൊയിലാണ്ടിയില്‍ നിന്ന് മേപ്പയ്യൂരേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. മണിയൂര്‍ പിഎച്ച്‌സിയിലെ എച്ച്.ഐ ആയ മാമ്പോയില്‍ കുനിയില്‍ വിനോദിന്റെ മകന്‍ അനയ് എസ് വിനോദ് (18) ആണ് മരിച്ചത്. കൊയിലാണ്ടി മേപ്പയൂര്‍ റോഡില്‍ നരക്കോട് വെച്ചാണ് അപകടമുണ്ടായത്.
കൊയിലാണ്ടിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് വരുകയായിരുന്ന ബസ് നരക്കോടിന് സമീപം കുറുങ്ങോട് വെച്ച് അനയ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്; ഷേര്‍ളി. ഒരു സഹോദരിയുണ്ട്.