മാങ്കാവ്: ആസ്റ്റര്‍ ലാബ്‌സ് മാങ്കാവില്‍ പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് ലാബ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഉദ്ഘാനത്തോടനുബന്ധിച്ച് ആദ്യ മൂന്ന് ദിവസങ്ങളില്‍ മാങ്കാവ് ആസ്റ്റര്‍ ലാബ്‌സില്‍ പ്രമേഹകൊളസ്‌ട്രോള്‍ ടെസ്റ്റുകള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. കേരളത്തിലുടനീളം 80ല്‍ പരം ആസ്റ്റര്‍ ലാബുകളുണ്ട്. ഹോം കളക്ഷന്‍ സൗകര്യവും ലഭ്യമാണ്. കൂടാതെ ആസ്റ്റര്‍ ലാബുകളില്‍ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികള്‍ക്കും ആസ്റ്റര്‍ ആശുപത്രികളില്‍ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിസിറ്റിങ് ഡോക്ടര്‍മാര്‍ ഒഴികെയുള്ള ഡോക്ടര്‍മാരുടെ പരിശോധനയില്‍ 25 ശതമാനം ഇളവും റേഡിയോളജി പ്രൊസിജിയറുകള്‍ക്ക് 20 ശതമാനം ഇളവും ഹെല്‍ത്ത് ചെക്കപ്പിന് 20 ശതമാനം ഇളവും ആസ്റ്റര്‍ ലാബ്‌സ് പ്രധാനം ചെയ്യുന്നുണ്ട്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് 2310 രൂപ വിലവരുന്ന 71 ടെസ്റ്റുകള്‍ 577 രൂപയ്ക്ക് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.