ബ്ലോസം ബേബി മീറ്റ് 2020: ഐവിഎഫ് വഴി ജനിച്ച കുട്ടികള്‍ ഒത്തുചേര്‍ന്നു
കോഴിക്കോട് എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോ.കുഞ്ഞിമൊയിതീനാണ് ടെസ്റ്റ് ട്യൂബ് കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും സംഗമം കാലിക്കറ്റ് ടവേഴ്സില്‍ ഒരുക്കിയത്.ആശുപത്രിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഐവിഎഫ് ചികില്‍സയില്‍ ജനിച്ച കുട്ടികളുടെ ബ്ലോസം ബേബി മീറ്റ് 2020 സംഘടിപ്പിച്ചത്
കോഴിക്കോട്: നൂറുകണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളും ഒരു ഡോക്ടറുടെ ഫോണ്‍ കോളില്‍ ഒത്തുചേര്‍ന്നു.കോഴിക്കോട് എആര്‍എംസി ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോ.കുഞ്ഞിമൊയിതീനാണ് ടെസ്റ്റ് ട്യൂബ് കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും സംഗമം കാലിക്കറ്റ് ടവേഴ്സില്‍ ഒരുക്കിയത്.ആശുപത്രിയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഐവിഎഫ് ചികില്‍സയില്‍ ജനിച്ച കുട്ടികളുടെ ബ്ലോസം ബേബി മീറ്റ് 2020 സംഘടിപ്പിച്ചത്.
വിദേശത്ത് നിന്നുള്‍പ്പടെ എഴുന്നൂറോളം കുട്ടികളും മാതാപിതാക്കളും എത്തിച്ചേര്‍ന്നതായി ഡോ. കുഞ്ഞിമൊയിതീന്‍ പറഞ്ഞു.'ഉപ്പും മുളകും' എന്ന ടിവി ഷോയിലെ അഭിനേതാക്കള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബാലു, നീലു, കേശു, ശിവ എന്നീ കഥാപാത്രങ്ങള്‍ പരിപാടിക്ക് നിറം നല്‍കി.ഉദ്ഘാടന ചടങ്ങില്‍ എആര്‍എംസിയുടെ സിഇഒ കൃഷ്ണകുമാര്‍, ഡോ.എം വേണുഗോപാല്‍, ഡോ.സുനില്‍ ജി നായര്‍, ഡോ.ശ്രീജ സജിത്ത്, ഡോ.പ്രേമു ജോണ്‍സണ്‍, ഡോ.സെഫീനാ സീതി, ഡോ.ജിതാ വിനീത്, കവി ലിന്‍സി സംസാരിച്ചു.ഷില്‍നാ സുധാകരന്‍ മുഖ്യാതിഥിയായി എത്തി. കുട്ടികള്‍ക്കായി കലാപരിപാടികളും നടന്നു.