കുര്‍ള എക്‌സ്പ്രസിന് മുകളില്‍ തെങ്ങ് വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

Update: 2021-07-14 14:46 GMT

കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ തെങ്ങ് വീണു. കൊല്ലം റെയില്‍വെ ഗേറ്റിന് തൊട്ടടുത്താണ് സംഭവം. അപകടത്തെത്തുടര്‍ന്ന് റെയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുര്‍ള എക്‌സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്.

ആര്‍ക്കും പരിക്കില്ല. അതുവഴി വന്ന ഒരു ഗുഡ്‌സ് ട്രെയിന്‍ ഉള്‍പ്പെടെ രണ്ട് ട്രെയിനുകള്‍ കുറച്ചുസമയം അവിടെ നിര്‍ത്തിയിട്ടിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി ട്രയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് കനത്ത മഴയിലും കാറ്റിലുമാണ് തെങ്ങ് കടപുഴകി ട്രെയിനിന് മുകളില്‍ പതിച്ചത്.

Tags:    

Similar News