കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗം വെട്ടിക്കൊന്നു
കൊയിലാണ്ടി: സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10നാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുനിന്നാണു വെട്ടേറ്റത്. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂര്‍ പുറത്താന സ്വദേശി അഭിലാഷ് (33) പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ മുന്‍ സിപിഎം പ്രവര്‍ത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പോലിസ് പറഞ്ഞു. മുന്‍ ബ്രാഞ്ച് കമ്മറ്റി അംഗവും നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറുമാണ് അഭിലാഷ്.
സത്യനാഥന്റെ ഭാര്യ: ലതിക. മക്കള്‍: സലില്‍നാഥ്, സെലീന. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂര്‍, കൊയിലാണ്ടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നിവിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കും.