കുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം: എസ്ഡിപിഐ

Update: 2024-04-13 14:05 GMT

കോഴിക്കോട് : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം പറഞ്ഞ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുന്ന നടപടികള്‍ക്കെതിരെ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.തീരദേശ മേഖലയില്‍ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കപ്പെടുന്നത് ഗൗരവത്തില്‍ എടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.


വൈസ് പ്രസിഡന്റ് കെ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എ പി നാസര്‍, സെക്രട്ടറിമരായ പി ടി അഹമ്മദ്, കെ ഷെമീര്‍, റഹ്മത്ത് നെല്ലുളി, ട്രഷറര്‍ ടി കെ അസീസ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീം കരാടി, പി ടി അബ്ദുല്‍ ഖയ്യും, ടി പി മുഹമ്മദ്, എം അഹമ്മദ് മാസ്റ്റര്‍, ഫൗസിയ കെ കെ, നാസര്‍ മാസ്റ്റര്‍ പേരോട്, ശറഫുദ്ധീന്‍ വടകര എന്നിവരും റംഷീന ജലീല്‍, ഷബ്‌ന തച്ചംപൊയില്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ), എ ടി കെ അഷ്‌റഫ്, സിദ്ധീഖ് കരുവംപൊയില്‍, റൈഹാനത്ത് മയനാട്, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരായ എം എ സലീം, ഷാനവാസ് മാത്തോട്ടം, മുഹമ്മദ് മാസ്റ്റര്‍ (ബേപ്പൂര്‍), മുഹമ്മദ് ഷിജി, സിദ്ധീഖ് നെല്ലിക്കോട് (സൗത്ത്), റസാഖ് ചാക്കേരി, സഹദ് മയനാട്, സിദ്ധീഖ് മയനാട് (നോര്‍ത്ത്), അന്‍വര്‍ പി കെ , നിസാര്‍ ചെറുവറ്റ, ഉസ്മാന്‍ ചെറുവറ്റ (എലത്തൂര്‍), റഷീദ് പി , അശ്‌റഫ് പെരുമണ്ണ (കുന്ദമംഗലം), അഷ്‌റഫ് സി ടി, ഷെമീര്‍ സി പി, സലാം ഹാജി (തിരുവമ്പാടി), ടി പി യൂസുഫ് (കൊടുവള്ളി), നവാസ് എം വി, ഹസീബ് പുനൂര്‍, സഫീര്‍ പാലോളി (ബാലുശ്ശേരി), സകരിയ (കൊയിലാണ്ടി), ഹമീദ് എടവരാട്, കുഞ്ഞമ്മദ് വി, കുഞ്ഞിമൊയ്ദീന്‍ മാസ്റ്റര്‍ (പേരാമ്പ്ര), സാദിഖ് കെ പി (കുറ്റിയാടി), ജെ പി അബുബക്കര്‍, അബ്ദുറഹ്മാന്‍ തങ്ങള്‍, ഖാലിദ് പി (നാദാപുരം), ഷംസീര്‍ ചോമ്പാല, കെ കെ ബഷീര്‍ (വടകര) എന്നിവര്‍ പങ്കെടുത്തു.








Tags:    

Similar News