പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിച്ച സംഭവം; ഗൂഢാലോചന പുറത്തുകൊണ്ട് വരണം: എസ്ഡിപിഐ

Update: 2024-06-15 18:18 GMT

താമരശ്ശേരി: കാരാടി ജുമാ മസ്ജിദില്‍ അതിക്രമിച്ച്് കയറി ജയ് ശ്രീറാം മുഴക്കി വെല്ലുവിളി നടത്തിയ സംഭവത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്നും കേസില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നും എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മറ്റി പോലിസ് അധികാരികളോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ സ്ഥാപകദിനമായ ജൂണ്‍21 ന് എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്താനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. നൗഫല്‍ വാടിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാകമ്മററി അംഗം സലീം കാരാടി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഇര്‍പ്പോണ സ്വാഗതവും ജാബിര്‍ കാരാടി നന്ദിയും പറഞ്ഞു.




Tags:    

Similar News