പിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം സാധാരണക്കാരന്റെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നു: ഡോ: സി എച്ച് അഷ്റഫ്

ഇടതു സര്‍ക്കാര്‍ ആഘോഷിക്കുന്നത് ധൂര്‍ത്തിന്റെ രണ്ടു വര്‍ഷം

Update: 2023-06-01 15:59 GMT

താനൂര്‍ : പിണറായി സര്‍ക്കാരിന്റെ ദൂര്‍ത്ത് കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും വരുത്തിവെച്ച കടബാധ്യതകള്‍ പൊതുജനങ്ങളുടെ ചുമലിലേക്ക് കെട്ടിവെക്കുകയാണെന്ന് എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ സി എച്ച് അഷ്‌റഫ് പറഞ്ഞു. പിണറായി സര്‍ക്കാറിന്റെ തുടര്‍ഭരണം ജനവഞ്ചനയുടെ രണ്ട് വര്‍ഷം എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന മണ്ഡലം തല വിചാരണ സദസ്സിന്റെ ഭാഗമായി താനൂര്‍ മണ്ഡലം കമ്മിറ്റി താനൂര്‍ ടൗണ്‍ വാഴക്കതെരുവില്‍ സംഘടിപ്പിച്ച വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള അധ്യക്ഷത, പൊന്നാനി മണ്ഡലം വൈസ് പ്രസിഡന്റ് ഹസ്സന്‍ ചീയാനൂര്‍ വിഷയാവതരണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ടി വി ഉമ്മര്‍കോയ, സെക്രട്ടറി ഫിറോസ്ഖാന്‍, മുനിസിപ്പല്‍ ഈസ്റ്റ് മേഖല പ്രസിഡന്റ് എ അയ്യൂബ് എന്നിവര്‍ സംസാരിച്ചു.


ഇടതു സര്‍ക്കാര്‍ ആഘോഷിക്കുന്നത് ധൂര്‍ത്തിന്റെ രണ്ടു വര്‍ഷം: എന്‍ കെ റഷീദ് ഉമരി


 

കോഴിക്കോട്: രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുപക്ഷ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് ധൂര്‍ത്തിന്റെയും ജനദ്രോഹത്തിന്റെയും രണ്ട് വര്‍ഷമാണെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. വീണ്ടും മോഹന വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആഘോഷ പരിപാടികള്‍. അധികാരത്തിന്റെ ലഹരിയില്‍ സാധാരണക്കാരെ അവഗണിക്കുന്ന നിലപാടാണ് പിണറായിയുടെ ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ് ഡി പി ഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച ജനവിചാരണ സദസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നികുതി വര്‍ധിപ്പിച്ചും വിവിധ സര്‍വീസുകള്‍ക്കു ചാര്‍ജ് വര്‍ധിപ്പിച്ചും ജനജീവിതം ദുസ്റ്റ ഹമാക്കുകയാണ് സര്‍ക്കാര്‍. പല സംസ്ഥാനങ്ങളിലും വൈദ്യുതിയും വെള്ളവും നിശ്ചിത അളവില്‍ സൗജന്യമായി അനുവദിക്കുമ്പോഴാണ് കേരളത്തില്‍ അമിതമായി ചാര്‍ജ് വര്‍ധിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ കൊടുക്കുന്ന നികുതിയും അത്തരം സംസ്ഥാനങ്ങളിലെ ജനങ്ങള്‍ കൊടുക്കുന്ന നികുതിയും ഒരുപോലെ അല്ലേ. എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം ആനുകൂല്യം കേരളത്തിലെ ജനങ്ങള്‍ക്ക് നിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ കബീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പിടി അബ്ദുല്‍ ഖയ്യൂം, കെ വി പി ഷാജഹാന്‍, അയ്യ്യൂബ് പുതിയങ്ങാടി, ഗഫൂര്‍ വെള്ളയില്‍ സംസാരിച്ചു.






Tags:    

Similar News