മുക്കത്ത് നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

Update: 2024-10-07 06:12 GMT

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പന്നിക്കോട് സ്വദേശി പാറമ്മല്‍ അശ്വിന്‍ ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കത്തിനടുത്ത് വലിയപറമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. മുക്കം ഭാഗത്തുനിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടര്‍ ആണ് അപകടത്തില്‍ പെട്ടത്.

നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അശ്വിനെ രക്ഷിക്കാനായില്ല.



Similar News