ദലിത് യുവാവിനെ പോലിസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

Update: 2020-07-13 10:04 GMT

തിരൂരങ്ങാടി: ദലിത് യുവാവിനെ പോലിസ്അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. വള്ളിക്കുന്ന് അരിയല്ലൂര്‍ പടിഞ്ഞാറേതറയില്‍ കിഷോറാ(43)ണ് പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ഹണികെ ദാസിനെതിരേ ജില്ലാ പൊലിസ്മേധാവിക്ക്പരാതി നല്‍കിയത്. തന്നെ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ദലിത് ലീഗ് മുന്‍ ഖജാഞ്ചിയായ കിഷോര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കഴിഞ്ഞ എട്ടിന് രാവിലെ 10.30ന് കരുമരക്കാട് ബൈക്കില്‍ കയറിയിരുന്ന്മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനു പരപ്പനങ്ങാടി എസ് ഐ ഫോണ്‍ പിടിച്ചുവാങ്ങി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഇതുപ്രകാരം11.30നുതന്നെസ്‌റ്റേഷനില്‍ ഹാജരായി. അദ്ദേഹത്തെയും പിന്നീട് സിഐയെയും കണ്ടു. അരമണിക്കൂര്‍ കഴിഞ്ഞ് സിഐയുടെ ഓഫിസിലേക്ക് പോവാന്‍ പറഞ്ഞു. 2000 രൂപ പിഴയടയ്ക്കാന്‍

    പറഞ്ഞെങ്കിലും തന്റെ കൈയില്‍ ഇപ്പോള്‍ പണമില്ലെന്നും കോടതിയിലോ അല്ലെങ്കില്‍ പിന്നീട് വന്നോഅടച്ചോളാമെന്നും പറഞ്ഞു. എന്നാല്‍, സിഐ തന്നെഓഫിസിന്റെ മൂലയിലേക്ക് മാറ്റിനിര്‍ത്തി മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് ജാതി അധിക്ഷേപം നടത്തി ക്രൂരമായി മര്‍ദ്ദിച്ചതെന്നാണു പരാതി. തുടര്‍ന്ന് പോലിസ് വീട്ടിലെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയതായും കിഷോര്‍ പറഞ്ഞു. തന്നെ പോലിസ് മര്‍ദ്ദിച്ചതില്‍ തന്റെ പഴയ സുഹൃത്ത് ഷാജി എന്നയാള്‍ക്ക് പങ്കുള്ളതായും ഇയാളുടെ ഉന്നത ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും കിഷോര്‍ പറഞ്ഞു. തന്നെയും കുടുംബത്തെയും പൊതുസമൂഹത്തിനു മുന്നില്‍ അപമാനപ്പെടുത്തിയസിഐ ഹണി കെ ദാസിനെതിരേ നിയമ നടപടിയെടുത്തില്ലെങ്കില്‍ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് കിഷോറിന്റെ കുടുംബം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കിഷോറിന്റെ ഭാര്യ പ്രിന്‍സി, ബന്ധുക്കളായ പടിഞ്ഞാറേ തറയില്‍ രാമാജം, സുരേഷ്, പറകേറ്റിത്തറയില്‍ മഹേഷ് പങ്കെടുത്തു.

Dalit youth was allegedly beaten by the police




Tags:    

Similar News