കെ റയില്‍ വിരുദ്ധ സമര ജാഥക്ക് മാള സെന്ററില്‍ സ്വീകരണം

Update: 2022-03-10 15:38 GMT

മാളയിലെ സ്വീകരണ യോഗത്തിൽ ജാഥ വൈസ് ക്യാപ്റ്റൻ എസ് രാജീവൻ സംസാരിക്കുന്നു.


മാള: കെ റയില്‍ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിച്ച സംസ്ഥാന സമര ജാഥക്ക് മാള സെന്ററില്‍ സ്വീകരണം നല്‍കി. ജില്ലാ ചെയര്‍മാന്‍ ശിവദാസ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ എം പി ബാബുരാജ്, വൈസ് ക്യാപ്റ്റന്‍ എസ് രാജീവന്‍, ജാഥ മാനേജര്‍ ടി ടി ഇസ്മയില്‍, സംസ്ഥാന രക്ഷാധികാരിമാരായ സി ആര്‍ നീലകണ്ഠന്‍, പ്രഫ. കുസുമം ജോസഫ്, എം ഷാജര്‍ഖാന്‍, ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍, മാള ഗ്രാമപ്പഞ്ചായത്ത് അംഗം ജിയോ കൊടിയന്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി ഹക്കീം ഇഖ്ബാല്‍, ശാസ്ത്രസാഹിത്യ പരിഷത് മേഖല പ്രസിഡന്റ് എം എസ് ജയചന്ദ്രന്‍, വര്‍ഗീസ് തൊമ്മാന, സി കെ ശിവദാസന്‍, എ എം സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കൊമ്പൊടിഞ്ഞാമാക്കല്‍ സെന്ററിലെ സ്വീകരണ യോഗത്തില്‍ പി കെ കിട്ടന്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ വി രാജു ഉദ്ഘാടനം ചെയ്തു. ജാഥ മാനേജര്‍ ടി ടി ഇസ്മായില്‍, രാജേഷ് അപ്പാട്ട്, തോമസ് കോട്ടൂരാന്‍, എന്‍ എ അലോഷ്, ഗ്രാമപ്പഞ്ചായത്തംഗം രേഖ സന്തോഷ്, ടി വി മഹേഷ്, വി കെ വിക്രമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗുരുതിപ്പാല സെന്ററില്‍ വാര്‍ഡ് മെമ്പര്‍ സി എല്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രഫ. കുസുമം ജോസഫ്, സേവ്യര്‍ കാരേക്കാട്ട്, ജാഥ ക്യാപ്റ്റന്‍ എം പി ബാബുരാജ്, വര്‍ഗീസ് തൊമ്മാന സംസാരിച്ചു.

Tags:    

Similar News