വീ നാസ്‌കോം അവാര്‍ഡ്‌സ് 2022; എന്‍ട്രികള്‍ ക്ഷണിച്ചു
നാല് വ്യക്തിഗത അവാര്‍ഡുകളിലേക്കും ടീം കോണ്ടസ്റ്റിലേക്കുമാണ് എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്. അവസാന തീയതി ഫെബ്രുവരി 10
കൊച്ചി: ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ വനിതാ ടെക്കികളുടെ കൂട്ടായ്മയായ വീ (വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജീസ്) നാസ്‌കോമുമായി ചേര്‍ന്ന് നടത്തുന്ന വീ നാസ്‌കോം അവാര്‍ഡ്‌സ് നാലാം എഡിഷനിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.
നാല് വ്യക്തിഗത അവാര്‍ഡുകളിലേക്കും ടീം കോണ്ടസ്റ്റിലേക്കുമാണ് എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്. സമൂഹത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ പ്രചോദനമായ ഒരു വനിത, ലീഡര്‍ ആന്‍ഡ് പേഴ്‌സണാലിറ്റി അടിസ്ഥാനമാക്കി ഒരു വനിത, ടെക്‌നോളജി രംഗത്തെ ഒരു വനിതാ സംരംഭക, മെന്‍ ഓഫ് ദ ഇയര്‍ 2022 എന്നിങ്ങനെയാണ് നാല് അവാര്‍ഡുകള്‍.
ഇതിന് പുറമേ ''സുസ്ഥിരമായ നാളേക്ക് വേണ്ടി ഇന്ന് ലിംഗ സമത്വം'' എന്ന യു.എന്‍ തീം അടിസ്ഥാനമാക്കി നടക്കുന്ന ഓണ്‍ സ്‌റ്റേജ് കോണ്ടസ്റ്റില്‍ കോളജുകള്‍ക്കും ടെക്‌നോളജി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ടീമായി പങ്കെടുക്കാം. വുമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നല്‍കിയിരിക്കുന്ന ലിങ്കുകള്‍ വഴി അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.
ലിങ്ക്: https://www.facebook.com/womeninclusiveintech.മാര്‍ച്ച് 11 നടക്കുന്ന ഐ.ഡബ്ലു.ഡി 2022 ബ്രേക്ക് ദ ബയാസ് വെര്‍ച്വല്‍ ഇവന്റില്‍ വിജയികളെ പ്രഖ്യാപിക്കും.