തൃശൂര്‍ ജില്ലയില്‍ 203 പേര്‍ക്ക് കൂടി കൊവിഡ്; 361 പേര്‍ രോഗമുക്തരായി

Update: 2021-12-19 17:25 GMT

തൃശൂര്‍: ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു; 361 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,788 ആണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,48,128 ആണ്. 5,42,607 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

5,360 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,078 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,971 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 311 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,04,770 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.79% ആണ്.

ജില്ലയില്‍ ഇതുവരെ 43,09,296 ഡോസ് കോവിഡ് 19 വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,59,808 പേര്‍ ഒരു ഡോസ് വാക്‌സിനും, 19,49,488 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

Similar News