2024 പൊതുതിരഞ്ഞെടുപ്പ്: നിതീഷ് കുമാര്‍- സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച ഡല്‍ഹിയില്‍

Update: 2022-09-07 07:13 GMT

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 2024 തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു ഉദ്ദേശ്യം.

പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ നിതീഷ് കുമാര്‍ തിങ്കളാഴ്ച മുതല്‍ ഡല്‍ഹിയിലുണ്ട്.

2024 തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നിതീഷ്‌കുമാര്‍ മിക്ക രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും നേരില്‍ കണ്ടിരുന്നു. 

തിങ്കളാഴ്ച അദ്ദേഹം രാഹുല്‍ ഗാന്ധിയെ ഡല്‍ഹിയില്‍ വച്ച് കണ്ടു. അഖിലേഷ് യാദവ്, മുലായംസിങ് യാദവ്(സമാജ് വാദി പാര്‍ട്ടി), സീതാറം യച്ചൂരി(സിപിഎം), അരവിന്ദ് കെജ്‌രിവാള്‍(മുഖ്യമന്ത്രി) തുടങ്ങിയവരെയും കണ്ടിരുന്നു. നാഷനല്‍ ലോക് ദളിന്റെ ഓം പ്രകാശ് ചൗട്ടാലെയെയാണ് നിതീഷ് നേരില്‍കണ്ട മറ്റൊരു നേതാവ്. പ്രതിപക്ഷ നേതാക്കളെ യോജിപ്പിക്കുന്നതില്‍ നിതീഷ് കുമാറിനോളം യോജിച്ച മറ്റൊരാളില്ലെന്ന് ശരത് യാദവ് പറഞ്ഞു.

ബിജെപിയുമായുള്ള ബന്ധം പിരിഞ്ഞ് ആഗസ്റ്റിലാണ് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. പിന്നീട് ആര്‍ജെഡി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി.

Tags:    

Similar News