കേരളത്തിലെ ദേശീയപാത വികസനത്തിന് 3 വര്‍ഷം കൊണ്ട് അനുവദിച്ചത് 2160 കോടി

പാര്‍ലമെന്റില്‍ എ. എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി.

Update: 2020-03-05 11:34 GMT

കഴിഞ്ഞ 3 വര്‍ഷം ദേശീയപാത വികസനത്തിനായി കേരളത്തിന് 2160 കോടി രൂപ അനുവദിച്ചതായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ഇക്കാലയളവില്‍ 183 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചെന്നും 183 കിലോമീറ്ററില്‍ 23.8 കിലോമീറ്റര്‍ ബിഒടി മാതൃകയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

പാര്‍ലമെന്റില്‍ എ. എം ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗഡ്കരി. കേരളത്തിലെ ദേശീയപാത വികസനത്തിന് കേന്ദ്ര സര്‍ക്കാറും പൊതുമരാമത്ത് വകുപ്പും കിഫ്ബിയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഭൂമി എറ്റെടുക്കുബോള്‍ നഷ്ടപരിഹാരത്തിന്റെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ മുടക്കാമെന്ന ധാരണയില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി മറുപടി നല്‍കി.




Tags:    

Similar News