ഒഡീഷയില്‍ മാവോവാദി ആക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Update: 2022-06-21 15:39 GMT
ഒഡീഷയില്‍ മാവോവാദി ആക്രമണം; മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: ഒഡീഷയില്‍ മാവോവാദി ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ഛത്തീസ്ഗഢ്- ഒഡീഷ അതിര്‍ത്തിയിലെ നൗപദ ജില്ലയിലാണ് മാവോവാദികള്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരേ ആക്രമണം നടത്തിയത്. റോഡ് സുരക്ഷയില്‍ ഏര്‍പ്പെട്ടിരുന്ന ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്രൂഡ് ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ ഉപയോഗിച്ചുള്ള ആക്രമണമാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരായിരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പട്ടദാന വനത്തിലുള്ളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പുതിയ റോഡിന്റെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വിന്യസിച്ചിരുന്ന സിആര്‍പിഎഫ് സേനാ വിഭാഗങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Tags:    

Similar News