കോട്ടയം ജില്ലയില്‍ 416 പുതിയ കൊവിഡ് രോഗികള്‍

Update: 2020-12-13 13:43 GMT

കോട്ടയം: ജില്ലയില്‍ 416 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 414 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 3,437 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 227 പുരുഷന്‍മാരും 146 സ്ത്രീകളും 43 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

455 പേര്‍ രോഗമുക്തരായി. 5,273 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 41,552 പേര്‍ കൊവിഡ് ബാധിതരായി. 36,169 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,344 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ചങ്ങനാശേരി 62

കോട്ടയം 55

ഞീഴൂര്‍ 18

തീക്കോയി 17

മാടപ്പള്ളി, വാഴൂര്‍15

മാഞ്ഞൂര്‍ 12

ഏറ്റുമാനൂര്‍, കടുത്തുരുത്തി 11

കുറിച്ചി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് 9

മണിമല 8

ചിറക്കടവ്, ഈരാറ്റുപേട്ട,

തൃക്കൊടിത്താനം, ഉദയനാപുരം, വാഴപ്പള്ളി 7

എരുമേലി, പായിപ്പാട് 6

കിടങ്ങൂര്‍, കുമരകം, വൈക്കം 5

കങ്ങഴ, പാമ്പാടി, കടനാട്, പാലാ, തലപ്പലം, മരങ്ങാട്ടുപിള്ളി 4

കൂരോപ്പട, കൊഴുവനാല്‍, തിടനാട് മറവന്തുരുത്ത്, വെളിയന്നൂര്‍, നെടുംകുന്നം, തലയോലപ്പറമ്പ്, കറുകച്ചാല്‍, തിരുവാര്‍പ്പ്, അയര്‍ക്കുന്നം, ഉഴവൂര്‍, രാമപുരം, ടി.വി പുരം, പൂഞ്ഞാര്‍ 3

മേലുകാവ്, വെച്ചൂര്‍, എലിക്കുളം, പള്ളിക്കത്തോട്, മീനച്ചില്‍, അകലക്കുന്നം, മുളക്കുളം,

പാറത്തോട്, ആര്‍പ്പൂക്കര, പുതുപ്പള്ളി, വെള്ളൂര്‍, മണര്‍കാട്, അതിരമ്പുഴ 2

വിജയപുരം, തലയാഴം, ചെമ്പ്, അയ്മനം, കടപ്ലാമറ്റം, കല്ലറ, കരൂര്‍, കൂട്ടിക്കല്‍, മുണ്ടക്കയം, ഭരണങ്ങാനം, മൂന്നിലവ് 1

Similar News