മംഗളൂരു: ഉള്ളാളിലെ നഴ്സിങ് കോളജില്‍ 49 മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ പെണ്‍കുട്ടികളാണ്. കോളേജില്‍ 104 പേരില്‍ നടത്തിയ പരിശോധനയിലാണ് കോളേജ് ക്യാമ്പസ് കോവിഡ് ക്ലസ്റ്ററായ വിവരം അറിഞ്ഞത്. തുടര്‍ന്ന് കോളജ് അധികൃതര്‍ സീല്‍ ചെയ്തു. ബംഗളുരുവില്‍ പരീക്ഷയ്ക്കായി പോയ വിദ്യാര്‍ഥികള്‍ വഴിയാണ് രോഗം പടര്‍ന്നതെന്നാണ് വിവരം. പ്രദേശവാസികളോട് ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചു. വിദ്യാര്‍ഥികളെല്ലാം ചികിത്സയില്‍ തുടരുകയാണ്.