ആന്ധ്രയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും

Update: 2020-06-01 08:47 GMT

അമരാവതി: ആന്ധ്രപ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ 76 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 3,118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 885 പേര്‍ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. സംസ്ഥാനത്ത് ഇതുവരെ 10,567 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 34 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗവിമുക്തരായി.

ആകെ രോഗവിമുക്തരായവരുടെ എണ്ണം 2,169. 64 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ച 110 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് ഇന്നലെയാണ്.

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സര്‍ക്കാര്‍ സെന്റിനല്‍ നിരീക്ഷണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പനിയും മറ്റ് രോഗലക്ഷണങ്ങളുള്ളവരെ കൂടാതെ 15 വിഭാഗത്തില്‍ പെട്ടവരെയാണ് നിരീക്ഷണത്തിന് വിധേയമാക്കുക. മറ്റ് രോഗങ്ങളുള്ളവര്‍, ശ്വാസകോശരോഗികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ട്രയിനില്‍ വന്നവര്‍, കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ജില്ലയിലും ദിനംപ്രതി 290 പേരെയാണ് സെന്റിനല്‍ നീക്ഷണത്തിന് വധേയമാക്കുക. ഒരു പ്രദേശത്തെ രോഗതീവ്രതയും പ്രസരണവും അളക്കാന്‍ രോഗബാധിതരല്ലാത്തവരെ തിരഞ്ഞെടുത്ത് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനെയാണ് സെന്റിനല്‍ നിരീക്ഷണം എന്നുപറയുന്നത്.  

Tags:    

Similar News