സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരി മരിച്ചു

Update: 2021-02-01 09:39 GMT

കുറുപ്പംപടി: സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസുകാരി മരിച്ചു. വേങ്ങൂര്‍ ചൂരത്തോട് കപ്പടയ്ക്കാമഠത്തില്‍ സജി- സിനി ദമ്ബതികളുടെ മകള്‍ അബീനയാണ് മരിച്ചത്. പത്ത് വയസായിരുന്നു. ശനിയാഴ്ച വൈകിട്ട് ആറിനാണ് ദാരുണ സംഭവം ഉണ്ടായത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും ആലുവ ചുണങ്ങം വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവ സമയം വീട്ടിലുണ്ടായിരുന്നില്ല.

മൂത്ത സഹോദരന്‍ അബിലിനും ഇളയ സഹോദരി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെ അബീനയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. സഹോദരങ്ങള്‍ സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബീന മരിച്ചു. വേങ്ങൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.




Similar News