വയനാട്ടില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു: കാര്‍ നിര്‍ത്താതെ പോയി

Update: 2022-12-29 14:53 GMT

വയനാട്: കൊളഗപ്പാറ കവലയില്‍ വാഹനമിടിച്ചു കാല്‍നടയാത്രക്കാരി മരിച്ചു. മുന്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് അംഗം (4 വാര്‍ഡ് ) നെല്ലിക്കാമുറി ഷൈലജോയ് (50) ആണ് മരിച്ചത്. കവലയ്ക്ക് സമീപം റോഡ്‌സൈഡിലൂടെ നടന്നു പോകുമ്പോള്‍ പുറകില്‍ നിന്നെത്തിയ കാര്‍ ഇടിച്ചാണ് അപകടം നടന്നത്. 2:45 മണിയോടെയാണ് അപകടം. സംഭവസ്ഥലത്തു വച്ച് തന്നെ മരണം സംഭവിച്ചു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല

Similar News