പാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍ തമിഴ്‌നാട് സ്വദേശിയായ മുന്‍ ഭര്‍ത്താവ്‌

Update: 2024-05-06 06:50 GMT

പാലക്കാട്: ഒലവക്കോട് താണാവില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബര്‍ഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണത്തിന് പിന്നില്‍. തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.അക്രമത്തിനു പിന്നാലെ കാജാ ഹുസൈനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലിസില്‍ ഏല്‍പ്പിച്ചു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. കുടുംബപ്രശ്‌നമാകാം ആക്രമണകാരണമെന്നാണ് പോലിസ് നല്‍കുന്ന സൂചന.ആസിഡ് അക്രമത്തില്‍ പൊള്ളലേറ്റ ബര്‍ഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News