അക്ബറലി മമ്പാടിനെ അനുസ്മരിച്ചു

Update: 2022-12-29 09:42 GMT

തിരൂര്‍: സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മറക്കാനാവാത്ത മാതൃകയായിരുന്നു അക്ബറലി മമ്പാടെന്ന് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. തിരൂര്‍ ഐഎച്ച്ടി കോണ്‍ഫറന്‍സ് ഹാളില്‍ തിരൂര്‍ സൗഹൃദവേദി സംഘടിപ്പിച്ച അക്ബറലി മമ്പാടിന്റെ 2ാം ചരമവാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരൂരിലെ സഹൃദരായ മനുഷ്യര്‍ എല്ലാ കാലത്തും ഇദ്ദേഹത്തെ ഓര്‍ക്കും. തിരൂരിന്റെ സാമൂഹ്യ സാംസ്‌കാരിക സാഹിത്യ മാധ്യമ രംഗത്ത് അദ്ദേഹം ചെയ്ത സേവനങ്ങള്‍ പുതിയ തലമുറക്ക് മാതൃകയാന്നെന്നും അദ്ദേഹം പറഞ്ഞു സൗഹൃദവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തന രംഗത്തെ പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ അക്ബറലി അനുസ്മര പ്രഭാഷണം പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ ആര്‍ ഉണ്ണി നടത്തി. സെക്രട്ടറി കെ കെ റസാക്ക് ഹാജി , ബഷീര്‍ പുറത്തന്‍ വീട്ടില്‍, ഷമീര്‍ കളത്തിങ്ങല്‍, കൂടാത്തു് മുഹമ്മദ് കുട്ടി ഹാജി, ഡോ. ഹസ്സന്‍ ബാബു, ഉമ്മര്‍ ചിറക്കല്‍, സിബി അക്ബറലി , അബ്ദുല്‍ കാദര്‍ കൈനിക്കര, റസാക്ക് ഹിന്ദുസ്ഥാന്‍, സലാം മുതു വാട്ടില്‍, സിഎം മൊയ്തീന്‍ കുട്ടി, പിഎ റഷീദ്, ഹമീദ് കൈനിക്കര , ഗോപിനാഥ് ചേന്നര, മുരളിധരന്‍ കൊല്ലത്ത്, ഫസലു പാറയില്‍, കെസി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

Similar News