പരസ്യചിത്രത്തിലൂടെ രാഹുലിനെയും സോണിയയെ അപമാനിച്ചതായി ആരോപണം; ഭക്ഷ്യോല്‍പ്പാദന കമ്പനിയുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

Update: 2021-04-27 14:42 GMT

മുംബൈ: പരസ്യചിത്രത്തിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെയും സോണിയാഗാന്ധിയെയും അപമാനിച്ചുവെന്നാരോപിച്ച് മുംബൈയിലെ ഭക്ഷ്യോല്‍പ്പാദന കമ്പനിയുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മുംബൈയിലെ സ്‌റ്റോറിയ ഫുഡിന്റെ ഓഫിസാണ് മുംബൈയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്.

പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ്, സോണിയാഗാന്ധി സിന്ദാബാദ്, മുംബൈ കോണ്‍ഗ്രസ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.പരസ്യചിത്രത്തിന്റെ ഒരു രംഗം

പരസ്യചിത്രത്തിലെ ഒരു രംഗം


തങ്ങളുടെ പുതിയ ചോക്ലേറ്റ് പാനീയത്തിന്റെ വില്‍പ്പനയ്ക്കുവേണ്ടി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന ഭാഷ ഉപയോഗിക്കുന്നതായും വസ്ത്രങ്ങള്‍ അദ്ദേഹത്തെ അനുകരിക്കുന്നതാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രമുഖ കൊമേഡിയന്‍ സന്‍കെത് ഭോസ്ലെയാണ് പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ളത്.

കമ്പനിയുടെ പരസ്യത്തിനോട് വിയോജിപ്പുണ്ടെങ്കില്‍ നിയമപരമായി നേരിടുകയാണ് വേണ്ടതെന്നും ഉദ്ദവ് താക്കറെ സര്‍ക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുന്നില്ലെന്നും ബിജെപി നേതാവ് കിറിത് സോമയ്യ പറഞ്ഞു.

ആക്രമണമെന്ന് ബിജെപി ആരോപിക്കുന്നുണ്ടെങ്കിലും പുറത്തുവന്ന ദൃശ്യങ്ങളില്‍ ആക്രമണ ദൃശ്യങ്ങളില്ല.

Tags:    

Similar News