ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍

Update: 2025-03-28 15:47 GMT
ആംബുലന്‍സിന്റെ വഴിമുടക്കി കാര്‍

കൊച്ചി: മൂവാറ്റുപുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സിനെ കടത്തി വിടാതെ കാര്‍. ആംബുലന്‍സിന് മാര്‍ഗ തടസ്സമുണ്ടാക്കുന്ന തരത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അടിയന്തര ഡയാലിസിസിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് പോയ ആംബുലന്‍സിനെയാണ് മുന്നില്‍ പോയിരുന്ന കാര്‍ കടത്തി വിടാതിരുന്നത്. ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ യുവതിയുടെ ലൈസന്‍സ് കനേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടരെ ഹോണടിച്ചിട്ടും യുവതി സ്‌കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്ന പരാതി ലഭിച്ചിരുന്നു. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്. ആറ് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

Similar News