മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണയുമായി മുപ്പതോളം കോണ്‍ഗ്രസ് നേതാക്കള്‍
ന്യൂഡല്‍ഹി: വിമത ജി 23 ഗ്രൂപ്പിലെ ചിലര്‍ ഉള്‍പ്പെടെ 30ഓളം കോണ്‍ഗ്രസ് നേതാക്കള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് പിന്തുണ അറിയിച്ചു. 80 കാരനായ ദലിത് വിഭാഗത്തില്‍നിന്നുള്ള ഖാര്‍ഗെക്ക് ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ട്.
അടുത്ത മാസമാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനും ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് കെഎന്‍ ത്രിപാഠിയുമാണ് മല്‍സരരംഗത്തുള്ള പ്രമുഖര്‍.
ദിഗ്‌വിജയ സിങ്്, ഖാര്‍ഗെക്കെതിരെ മത്സരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മല്‍സരരംഗത്തുനിന്ന് പിന്‍മാറി. അശോക് ഗെഹ്‌ലോട്ടിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അദ്ദേഹം സോണിയാഗാന്ധിയോട് മാപ്പുപറഞ്ഞിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രണ്ട് പ്രമുഖ നേതാക്കളായ തരൂരും ഖാര്‍ഗെയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനുശേഷം പത്രസമ്മേളനം നടത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഖാര്‍ഗെയെ, തരൂര്‍ സ്വാഗതം ചെയ്തു.
ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക:
എ കെ ആന്റണി
അശോക് ഗെലോട്ട്
ദിഗ്വിജയ സിംഗ്
അംബിക സോണി
മുകുള്‍ വാസ്‌നിക്
ആനന്ദ് ശര്‍മ്മ
അജയ് മാക്കന്‍
ഭൂപീന്ദര്‍ ഹൂഡ
താരിഖ് അന്‍വര്‍
അഭിഷേക് സിംഗ്വി
സല്‍മാന്‍ ഖുര്‍ഷിദ്
അഖിലേഷ് പി ഡി സിംഗ്
ദീപേന്ദര്‍ എസ് ഹൂഡ
നാരായണസ്വാമി
പ്രമോദ് തിവാരി
വൈത്തിലിംഗം
പി.എല്‍ പുനിയ
അവിനാഷ് പാണ്ഡെ
രാജീവ് ശുക്ല
സയ്യിദ് നസീര്‍ ഹുസൈന്‍
മനീഷ് തിവാരി
രഘുവീര്‍ സിംഗ് മീണ
ധീരജ് പ്രസാദ് സാഹു
പൃഥ്വിരാജ് ചവാന്‍
കമലേശ്വര് പട്ടേല്‍
താരാ ചന്ദ്
മൂല്‍ചന്ദ് മീണ
ദിലീപ് ഗുര്‍ജാര്‍
സഞ്ജയ് കപൂര്‍
വിനിത് പുനിയ