പോലിസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ ബിജെപി നേതാവ് രക്ഷപ്പെടുത്തി; രണ്ടു പേരെയും പോലിസ് പൊക്കി

Update: 2021-06-04 19:20 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയ ബിജെപി നേതാവിനെയും പ്രതിയെയും പോലിസ് പിടികൂടി.

കുറ്റവാളിയായ മനോജ് സിങിനെ പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചതിന് ബിജെപി നേതാവ് നരേന്‍ സിംഗ് ഭദൗരിയയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവിനു പുറമെ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി കാണ്‍പൂരിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ ആകാശ് കുല്‍ഹാരി പറഞ്ഞു.

നിരവധി കേസുകളില്‍ പ്രതിയായ മനോജ് സിങ് പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് എട്ട് പേരെയാണ് പോലിസ് എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ബിജെപി നേതാവിന്റെ പങ്ക് വ്യക്തമായതോടെ ഇയാളെ കൂടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Tags:    

Similar News