ട്രെയിനില്‍ കഞ്ചാവ് കടത്ത്; പാലക്കാട് രണ്ടുപേര്‍ പിടിയില്‍

Update: 2021-08-27 01:05 GMT

പാലക്കാട്: പാലക്കാട് റെയില്‍വേ സ്‌റ്റേഷനില്‍ ഏഴരക്കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. ട്രെയിന്‍ പ്ലാറ്റ്‌ഫോം പരിശോധനയ്ക്കിടെയാണ് കോഴിക്കോട് സ്വദേശികളായ അജിത്, അഷ്‌റഫ് എന്നിവരില്‍ നിന്ന്് കഞ്ചാവ് പിടികൂടിയത്. ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരും പലതവണ സമാനരീതിയില്‍ കഞ്ചാവ് കടത്തിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്.

ഇടനിലക്കാര്‍ കഞ്ചാവ് കോയമ്പത്തൂരിലെത്തിക്കും. കോഴിക്കോട്ട് നിന്ന് ഇരുവരും ബസ് മാര്‍ഗം കോയമ്പത്തൂരിലെത്തി കഞ്ചാവ് വാങ്ങും. ട്രെയിന്‍ വഴി നാട്ടിലെത്തിക്കുന്നതാണ് പതിവ്. കോയമ്പത്തൂരില്‍ നിന്ന് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കയറിയ അജിത്തും അഷ്‌റഫും ഒലവക്കോട് സ്‌റ്റേഷനിലിറങ്ങി. ട്രെയിന്‍ മാറിക്കയറാന്‍ ശ്രമിക്കുന്നതിനിെടയാണ് റെയില്‍വേ പൊലിസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ പരസ്പര വിരുദ്ധമായി സംസാരിച്ചത് സംശയത്തിനിടയാക്കി. 

പിന്നാലെ വിശദമായ ചോദ്യം ചെയ്യലിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ചിരുന്ന ഏഴരക്കിലോ കഞ്ചാവ് കണ്ടെടുത്തത്. ചെറിയ തുകയ്ക്ക് ശേഖരിക്കുന്ന കഞ്ചാവ് നാട്ടിലെത്തിച്ച് പതിവ് ഇടപാടുകാര്‍ക്ക് കൂടിയ തുകയ്ക്ക് നല്‍കുന്നതായിരുന്നു ഇരുവരുടെയും രീതി. ലോക്ക് ഡൗണ്‍ സമയത്ത് പലതവണ സമാനരീതിയില്‍ കഞ്ചാവ് കടത്തിയിരുന്നതായി മൊഴി നല്‍കിയിട്ടുണ്ട്. കഞ്ചാവ് കൈമാറിയിരുന്നവരെയും യുവാക്കളുടെ കൈയ്യില്‍ നിന്ന് പതിവായി കഞ്ചാവ് വാങ്ങിയിരുന്നവരെയും കണ്ടെത്താന്‍ റെയില്‍വേ പൊലിസ് ശ്രമം തുടങ്ങി. 

Similar News