മുംബൈ: അപകടസ്ഥലത്തേക്ക് കാറ് പഞ്ഞുകയറി മുബൈയിലെ ബാന്ദ്ര വൊര്‍ളി സി ലിങ്കില്‍ അഞ്ച് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ആംബുലന്‍സിനും കേടുപാടുപറ്റി.
അപടത്തില്‍ 10 പേര്‍ക്ക് പരിക്കുപറ്റി. അപകടം നടന്ന സ്ഥലത്ത് ഒരു ആംബുലന്‍സും ഏതാനും വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് ഒരു കാറ് പാഞ്ഞുകയറിയത്.
അതിവേഗത്തില്‍ പാഞ്ഞുവന്ന കാറ് ആംബുലന്‍സിനെയാണ് ആദ്യം ഇടിച്ചത്. പിന്നീട് മറ്റ് മൂന്ന് വാഹനങ്ങളെ ഇടിച്ചു.
പോലിസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശവാസികളും സഹായിച്ചു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ബാന്ദ്ര വൊര്‍ളി റോഡ് അടച്ചു.