തെലങ്കാന: സംസ്ഥാനത്ത് വ്യാജ പേടിഎം ആപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 8 പേരെ ഹൈദരാബാദ് പോലിസ് അറസ്റ്റ് ചെയ്തു. പേടിഎം സ്പൂഫ് എന്ന ആപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ 4 വ്യത്യസ്ത കേസുകളിലായാണ് 8 പേരെ അറസ്റ്റ് ചെയ്തത്.
കടയില്‍ കയറി ചില സാധനങ്ങള്‍ വാങ്ങിയതിനു ശേഷം പേടിഎം ആപ് വഴി പണം അയച്ചിട്ടുണ്ടെന്ന് ഇവര്‍ പറയും. പേടിഎം സ്പൂഫ് ആപിലൂടെ പണം പേ ചെയ്തു എന്ന് കാണിക്കാനാവും. പിന്നീട് പ്രതികള്‍ വാങ്ങിയ സാധനങ്ങളും കൊണ്ട് കടന്നുകളയും. പിന്നീടാണ് അവര്‍ പണം നല്‍കിയിട്ടില്ലെന്നും താന്‍ പറ്റിക്കപ്പെട്ടു എന്നും കടക്കാര്‍ക്കു മനസ്സിലായത്. ഓണ്‍ലൈന്‍ വിഡിയോകള്‍ വഴിയാണ് പ്രതികള്‍ ആപിനെപ്പറ്റി അറിഞ്ഞത്. പിന്നീട് പ്ലേസ്റ്റോറില്‍ നിന്ന് അവര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. ചില ആപ്പുകള്‍ പ്ലേസ്റ്റോറിലുണ്ട്. ചില ആപുകള്‍ ഡിലീറ്റ് ചെയ്തു. പൊതുജനങ്ങള്‍ ഈ ആപുകളെപ്പറ്റി ബോധവാന്മാരാവണം. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ പോലിസിനെ അറിയിക്കണമെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.